ആശ്രമങ്ങള്‍ അടച്ചുപൂട്ടിയാലും സന്യാസജീവിതം ഇല്ലാതാകുന്നില്ല: കര്‍ദിനാള്‍ ജോ ബ്രാസ്

സ്‌പെയ്ന്‍: സന്യാസജീവിതങ്ങള്‍ കാലഘട്ടത്തിന് ആവശ്യമാണെന്നും അവയൊരിക്കലും അപ്രത്യക്ഷമാകുകയില്ലെന്നും കര്‍ദിനാള്‍ ജോ ബ്രാസ്. ആശ്രമജീവിതങ്ങള്‍ ഒരിക്കലും അപ്രത്യക്ഷമാകുകയില്ല. എന്നാല്‍ അവയുടെ സ്ഥാപകര്‍ ലക്ഷ്യമാക്കിയ സുവിശേഷാത്മകജീവിതത്തിന്റെ സുതാര്യത തീര്‍ച്ചയായും ആശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുകയും വേണം. നമുക്ക് ജീവിക്കാന്‍ ഭക്ഷണവും വെള്ളവും എങ്ങനെയാണോ ആവശ്യമായിരിക്കുന്നത് അതുപോലെ തന്നെയാണ് നമുക്ക് ആശ്രമങ്ങളും ആവശ്യമായിരിക്കുന്നത്,. സന്യാസജീവിതങ്ങള്‍ സഭാജീവിതത്തിന് സമാന്തരമായ ദ്വീപുകളല്ല സഭാഗാത്രത്തിന്റെ അക്ഷയനിധികളാണ്. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് ആന്റ് സൊസൈര്‌റീസ് ഓഫ്പ് അപ്പസ്‌തോലിക് ലൈഫിന്റെ പ്രിഫെക്ടാണ് കര്‍ദിനാള്‍. സ്പാനീഷ് മാഗസിന്‍ വിഡി നൂവെയുടെ ചോദ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നില്‍ 32 ആശ്രമങ്ങളാണ് അടച്ചുപൂട്ടിയത്.

ആവിലായിലെ തെരേസയും ജോണ്‍ ഓഫ് ദ ക്രോസും സ്‌പെയ്‌നില്‍ ആശ്രമജീവിതത്തിന്റെ മഹത്വം ലോകത്തിന് വെളിപെടുത്തിക്കൊടുത്തവരായിരുന്നു.