കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ കൊലപാതകപരമ്പരയും നിര്‍ബന്ധിത മതപരിവര്‍ത്തനവും. ഈ രക്തച്ചൊരിച്ചിലും അക്രമവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ മെത്രാന്മാര് പ്രസ്താവന പുറപ്പെടുവിച്ചു.
യുദ്ധം എല്ലാ ദുരിതങ്ങളുടെയും മാതാവാണ്. അത് സമൂഹത്തെ ആകമാനം ബാധിക്കുകയും കുട്ടികളുടെ ഭാവി തകര്‍ക്കുകയും ചെയ്യുന്നു. നാഷനല്‍ എപ്പിസ്ക്കോപ്പല്‍ കോണ്‍ഫ്രന്‍സ് ഓഫ് കോംഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദയവായി നിങ്ങളുടെ സഹോദരങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കൂ. രണ്ടുദശാബ്ദങ്ങളായി രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ അക്രമങ്ങള്‍ നടന്നുവരികയാണ്. ആളുകളുടെ ജീവിതം അരക്ഷിതാവസ്ഥയിലാണ്.
ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. അക്രമവും തട്ടിക്കൊണ്ടുപോകലും ഭയന്നു ആളുകള്‍ പലായനം ചെയ്യുന്നതു പതിവായി മാറിയിരിക്കുകയാണ്. ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്.