വത്തിക്കാന്‍സിറ്റി: ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്നും അപ്പോഴെല്ലാം പ്രാര്‍ത്ഥനയില്‍ തുടരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവവുമായുള്ള ബന്ധം ഉറപ്പുവരുത്തുന്നതാണ് പ്രാര്‍ത്ഥന. മനുഷ്യന്റെ യാത്രയില്‍ കൂടെയുള്ള യഥാര്‍ത്ഥ സഹയാത്രികനാണ് ദൈവം.
ജീവിതത്തിലെ നല്ലതിലും ചീത്തയിലും ദൈവം നമ്മുടെ മധ്യേകൂടെയുണ്ടാകും. എന്നാല്‍ എപ്പോഴും പ്രാര്‍ത്ഥിക്കണം. നന്ദി കര്‍ത്താവേ, എനിക്ക് പേടിയാകുന്നു, എന്നെ രക്ഷിക്കണമേ. എന്നോട് ക്ഷമിക്കണമേ കര്‍്ത്താവേ ഇങ്ങനെ പറയുക. അപ്പസ്‌തോലിക് ലൈബ്രറിയില്‍ ലൈവ് സ്ട്രീമിങ്ങിലൂടെയായിരുന്നു പാപ്പ വചനസന്ദേശം നല്കിയത്.
ദാവീദ് രാജാവിനെ ഉദാഹരിച്ചുകൊണ്ടായിരുന്നു പാപ്പ സന്ദേശം നല്കിയത്. ദാവീദിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതി പ്രാര്‍ത്ഥനയായിരുന്നു. ദാവീദ് വിശുദ്ധനായിരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചു. ദാവീദ് പാപിയായിരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചു. ദാവീദ് ഇരയും വേട്ടക്കാരനുമായപ്പോഴും പ്രാര്‍ത്ഥിച്ചു. തന്റെ ജീവിതത്തില്‍ ഏകാന്തതയും വിരസതയുമുണ്ടാകുമെന്ന് ദാവീദിന് അറിയാമായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ ദാവീദ് ഒരിക്കലും ഏകനായില്ല.
ദാവീദ് ഒരേ സമയം ആട്ടിടയനും കവിയുമായിരുന്നുവെന്നും പാപ്പ നിരീക്ഷിച്ചു. വളരെ സെന്‍സിറ്റീവായ വ്യക്തിയായിരുന്നു ദാവീദ്. അദ്ദേഹം സംഗീതത്തെ സ്‌നേഹിച്ചു. കിന്നരം എപ്പോഴും അദ്ദേഹത്തെ അനുഗമിച്ചു. ചില നേരത്ത് ദൈവത്തെ സ്തുതിക്കാന്‍ മറ്റ് ചിലപ്പോള്‍ പാപങ്ങള്‍ ഏറ്റുപറയാന്‍. പാപ്പ പറഞ്ഞു.