നിര്‍ബന്ധിത മതം മാറ്റം കുറ്റകരമാക്കി ഗുജറാത്ത്

അഹമ്മദാബാദ്: വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതം മാറ്റം കുറ്റകരമാക്കി ഗുജറാത്ത്. നിയമസഭ ഇതിനെതിരെ ഭേദഗതി ബില്‍ പാസാക്കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ഗുജറാത്തും നിര്‍ബന്ധിത മതപരിവര്‍ത്തനബില്‍ പാസാക്കിയിരിക്കുന്നത്.

വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള മതം മാറ്റത്തിന് പ്രേരിപ്പിച്ചാല്‍ അഞ്ചുലക്ഷം രൂപ പഴിയും പത്തുവര്‍ഷം വരെ തടവുമാണ് ശിക്ഷ. 2003 ലെ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.