“പാചകക്കൂട്ടാണ് എല്ലാവരും ചോദിക്കുന്നത്, പക്ഷേ എനിക്കാവശ്യം ക്രിസ്തുവിനെ പങ്കുവയ്ക്കലാണ്” പാചകവിദഗ്ദനായ വൈദികന്‍ സംസാരിക്കുന്നു

മുംബൈ: ഫാ. വാര്‍ണര്‍ ഡിസൂസ സെന്റ് ജൂഡ് ചര്‍ച്ചിലെ വികാരിയാണ്. പക്ഷേ അദ്ദേഹത്തിന് അതിനപ്പുറം മറ്റൊരു മേല്‍വിലാസവും ഉണ്ട്. മികച്ച ഒരു പാചകവിദഗ്ദനാണ് അദ്ദേഹം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. food for the soul എന്ന അദ്ദേഹത്തിന്റെ പ്രോഗ്രാമിന് ഏറെ പ്രേക്ഷകശ്രദ്ധയും കിട്ടിയിട്ടുണ്ട്.

എല്ലാവരും തന്നോട് ചോദിക്കുന്നത് പാചകക്കൂട്ടാണെന്ന് അച്ചന്‍ പറയുന്നു. പക്ഷേ താന്‍ എല്ലാവര്‍ക്കും നല്കാന്‍ ഉദ്ദേശിക്കുന്നത് ക്രിസ്തുവിനെയാണ്.

നന്നേ ചെറുപ്പംമുതല്‌ക്കേ പാചകം ഇഷ്ടമായിരുന്നു അച്ചന്. പാചകം ചെയ്തും തുടങ്ങിയിരുന്നു. മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരായതുകൊണ്ട വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു. അമ്മയാണ് പാചകം പഠിപ്പിച്ചത്. പന്ത്രണ്ടുവയസിനുള്ളില്‍ തന്നെ മീന്‍ വയ്ക്കാനും മുറിക്കാനുമൊക്കെ പഠി്ച്ചിരുന്നു.തന്റെ ബാല്യകാല പാചകഅനുഭവത്തെക്കുറിച്ച് അച്ചന്‍ പങ്കുവയ്ക്കുന്നത് അങ്ങനെയാണ്. ഭക്ഷണം എപ്പോഴും സംഭാഷണം തുടങ്ങാനുള്ള ഒരു വഴിയാണ്. അതോടൊപ്പം ഞാന്‍ വിശ്വാസവും പങ്കുവയ്ക്കുന്നു.

മേശയും ഭക്ഷണവുംക്രിസ്തുവിന് വിശ്വാസം പങ്കുവയ്ക്കാനുള്ള ഒരു വഴിയായിരുന്നുവെന്ന് അന്ത്യഅത്താഴ വേളയെ പരാമര്‍ശിച്ച് അച്ചന്‍ പറയുന്നു. ഫുഡ് ഫോര്‍ ദി സോള്‍ എന്ന പ്രോഗ്രാമിന്റെ ആദ്യ എപ്പിസോഡ് തന്നെ ബൈബിളിലെ ഇമ്മാവൂസ് യാത്രയെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു.

ഫേസ്ബുക്കിലും ഇന്‍സറ്റഗ്രാമിലും വളരെ ആക്ടീവായ അച്ചന്‍ വിശുദ്ധകുര്‍ബാന ബ്രോഡ്കാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഭക്ഷണവും വിശ്വാസവും തമ്മിലുള്ള ചിന്തകളും പങ്കുവയ്ക്കുന്നു. ലോക്ക് ഡൗണ്‍ കാലത്തെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അച്ചന്‍ പറയുന്നു.