കൊറോണ; ബ്രസീലിന് പാപ്പയുടെ വക വെന്റിലേറ്ററുകളും സ്‌കാനറുകളും

വത്തിക്കാന്‍ സിറ്റി: കൊറോണയില്‍ വട്ടംതിരിയുന്ന ബ്രസീലിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വക സ്‌നേഹസമ്മാനം. ബ്രസീലിലെ ആശുപത്രികള്‍ക്കായി വെന്റിലേറ്ററുകളും അള്‍ട്രാസൗണ്ട് സ്‌കാനറുകളുമാണ് പാപ്പ നല്കിയത്. ഹോപ്പ് എന്ന ഇറ്റാലിയന്‍സംഘടനയുടെ സഹായത്തോടെയാണ് വെന്റിലേറ്ററുകളും മറ്റും സംഭാവന ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 33 ലക്ഷം പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 107,852 മരണങ്ങളും നടന്നിട്ടുണ്ട്.