വത്തിക്കാന്‍ സിറ്റി: ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപനമില്ലെന്ന് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിലെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയത്.
കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയത് മെയ് ആദ്യവാരത്തിലായിരുന്നുവെന്നും രോഗബാധിതനായ ഏറ്റവും പുതിയ വ്യക്തിയുടെ റിസള്‍ട്ട് നെഗറ്റീവായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാര്‍ച്ച് ആറിനാണ് വത്തിക്കാനില്‍ ആദ്യത്തെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. മെയ് മാസത്തില്‍ പന്ത്രണ്ടാമത് വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം വത്തിക്കാന്‍ മ്യൂസിയം ജൂണ്‍ ഒന്നിന് തുറന്നിരുന്നു.