കൊറോണ വൈറസ് മൂലം ജോലി നഷ്ടമായവരെ സഹായിക്കാന്‍ ഒരു മില്യന്‍ യൂറോയുടെ ഫണ്ടിന് മാര്‍പാപ്പ തുടക്കം കുറിച്ചു

വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ കെടുതികള്‍ മൂലം തൊഴില്‍ നഷ്ടമായവരുടെ ക്ഷേമത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു മില്യന്‍ യൂറോയുടെ ഫണ്ടിന് തുടക്കം കുറിച്ചു. റോം രൂപതയിലെ ആളുകളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്. ജീസസ് ദ ഡിവൈന്‍ വര്‍ക്കര്‍ എന്നാണ് ഫണ്ടിന് പേരുന ല്കിയിരിക്കുന്നത്.

നിരവധി അച്ഛനമ്മമാര്‍ മക്കളുടെ അടിസ്ഥാനാവശ്യങ്ങള്‍ പോലും നിര്‍വഹിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി റോമിലെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസിന് എഴുതിയ കത്തില്‍ മാര്‍പാപ്പ വ്യക്തമാക്കുന്നു. ജോലിയുടെ മഹത്വം വീണ്ടെടുക്കുക എന്നതാണ് ഫണ്ടിന്റെ ഉദ്ദേശ്യം. പുതിയ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പാപ്പ റോമിലെ ജനതയോട് അഭ്യര്‍ത്ഥിച്ചു. അയല്‍ക്കാരനോട് ഔദാര്യമുള്ളവരാകുക. പാപ്പ പറഞ്ഞു.