മാര്‍പാപ്പയുടെ ഉപദേശക സമിതിയില്‍ കപ്പൂച്ചിന്‍ സഭയിലെ രണ്ടു കര്‍ദിനാള്‍മാര്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസമിതിയില്‍ കപ്പൂച്ചിന്‍ സഭാംഗങ്ങളായ രണ്ടു കര്‍ദിനാള്‍മാരും. കര്‍ദിനാള്‍ ഫ്രിഡോലിന്‍ ബെസുന്‍ഗുവും കര്‍ദിനാള്‍ സീന്‍ ഒ മാലിയുമാണ് കപ്പൂച്ചിന്‍ സഭാംഗങ്ങളായ ഉപദേശകര്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസമിതി c9 എന്നാണ് അറിയപ്പെടുന്നത്. മാര്‍പാപ്പയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഉപദേശം നല്കുകയുാണ് കൗണ്‍സില്‍ ഓഫ് ാര്‍ഡിനല്‍ അഡൈ്വസേഴ്‌സിന്റെ കടമ. ഫ്രാന്‍സിസ് മാര്‍പാപ്പ തന്‌റെ തിരഞ്ഞെടുപ്പിന് ഒരു മാസം കഴിഞ്ഞാണ് ഉപദേശകസമിതി രൂപീകരിച്ചത്. കര്‍ദിനാള്‍ ഉപദേശകസമിതി ഔദ്യോഗികമായി 2013 സെപ്തംബര്‍ 28 നാണ് നിലവില്‍ വന്നത്. മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് ഈ കര്‍ദിനാള്‍സമിതിയിലുണ്ട്. കര്‍ദിനാള്‍ ഫ്രിഡോലിന്‍ കിന്‍ഷാസ അതിരൂപതാധ്യക്ഷനാണ്. ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പാണ് കര്‍ദിനാള്‍ സീന്‍ ഒ മാലി.