കോവിഡ്; എറണാകുളം-അങ്കമാലി അതിരൂപത പത്തുലക്ഷം നല്കി

കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിന്റെ ആദ്യഗഡുവായി എറണാകുളം-അങ്കമാലി അതിരൂപത പത്തുലക്ഷം രൂപ നല്കി. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയിലും ഫിനാന്‍സ് ഓഫീസര്‍ ഫാ.സെബാസ്റ്റ്യന്‍ മാണിക്കത്താനും ചേര്‍ന്ന് പത്തുലക്ഷം രൂപയുടെ ചെക്ക് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊലുത്തുവെള്ളിലിന് കൈമാറി.

കോവിഡ് രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം എത്തിക്കാനുമാണ് ഈ സാമ്പത്തികസഹായം പ്രയോജനപ്പെടുത്തുന്നത്.