കരിമ്പന്‍: ഇടുക്കി ബിഷപ് ജോണ്‍ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു മെത്രാന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കൂടാതെ ആറു വൈദികര്‍ക്ക് കൂടി കോവിഡ് ബാധിച്ചിട്ടുണ്ട്. കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ട്രീറ്റ്‌മെന്റിലാണ് ബിഷപും സഹവൈദികരും.
രൂപതാകേന്ദ്രം അടുത്തയിടെ ആരെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരമുള്ള കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പിആര്‍ഒ അറിയിച്ചു