കോവിഡ്; നാലാമത്തെ ബിഷപും യാത്രയായി

ലിവര്‍പൂള്‍: കോവിഡ് ബാധിതനായി ലിവര്‍പൂള്‍ മുന്‍ സഹായമെത്രാന്‍ ബിഷപ് വിന്‍സെന്റ് മാലോണ്‍ ദിവംഗതനായി. 88 വയസായിരുന്നു.ഇതോടെ കോവിഡിനെ തുടര്‍ന്ന് മരണമടയുന്ന നാലാമത് ബിഷപ്പാണ് വിന്‍സെന്റ്.

മാര്‍ച്ച് 25 നാണ് കോവിഡിനെ തുടര്‍ന്ന് ഒര ുബിഷപ് ആദ്യമായി മരിക്കുന്നത്. ഇറ്റലി, ബ്രെഷ്യയിലെ ബിഷപ് ആഞ്ചലോ എന്ന 67 കാരന്‍ സലേഷ്യന്‍ സഭാംഗമായിരുന്നു അത്.രണ്ടാമതായി മരണമടഞ്ഞത് ബിഷപ് ജെറാര്‍ദ് ആയിരുന്നു. ഏപ്രില്‍ 15 ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 82 വയസുണ്ടായിരുന്നു.

ഏപ്രില്‍ 26 ന് 85 കാരനായ ബിഷപ് എമിലിയോ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. ഒരു കര്‍ദിനാളിന് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏപ്രില്‍ എട്ടിനായിരുന്നു. കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസ് ആയിരുന്നു അത്. 98 കാരനായ ചൈനീസ് ബിഷപ് ജോസഫ് കോവിഡ് രോഗവിമുക്തനായത് വലിയൊരു വാര്‍ത്തയായിരുന്നു. രോഗവിമുക്തിനേടിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഇറ്റലിയില്‍ മാത്രമായി 119 വൈദികര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്.