കോവിഡ്; കറുത്ത നസ്രായന്റെ ഘോഷയാത്ര റദ്ദാക്കി

മനില: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന കറുത്ത നസ്രായന്റെ ഘോഷയാത്ര റദ്ദ് ചെയ്യുവാന്‍ ഫിലിപ്പൈന്‍സിലെ കത്തോലിക്കാ നേതൃത്വം തീരുമാനിച്ചു. ആയിരക്കണക്കിന് ആളുകളാണ് കറുത്ത നസ്രായന്റെ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിച്ചേരുന്നത്. 19 മണിക്കൂര്‍ നീളുന്ന ഘോഷയാത്ര ഏഴു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ്. എല്ലാവര്‍ഷവും ജനുവരി 9 നാണ് ഘോഷയാത്ര നടത്തുന്നത്.

അഗസ്റ്റീനിയന്‍ മിഷനറി വൈദികര്‍ 1606 ലാണ് ഈ രൂപം ഫിലിപ്പൈന്‍സില്‍ എത്തിച്ചത്. മെക്‌സിക്കോയില്‍ നിന്നുള്ള കപ്പല്‍യാത്രയ്ക്കിടയില്‍ തീപിടിച്ചതുവഴി ഭാഗികമായി കത്തിയതുകൊണ്ടാണ് കറുത്ത നസ്രായന്‍ എന്ന് ഈ രൂപം അറിയപ്പെടുന്നത്. ര എങ്കിലും ഈ രൂപം നിരവധിയായ അക്രമങ്ങളില്‍ നിന്ന് രക്ഷിക്കപ്പെട്ട ചരിത്രവുമുണ്ട്. രൂപത്തിന്റെ വണക്കത്തോട് അനുബന്ധിച്ച് നിരവധിയായ അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.