ചെന്നൈ: ഈശോസഭ വൈദികനായ ഫാ. ജോസഫ് എല്‍ പ്രകാശം കോവിഡ് ബാധിച്ചു മരണമടഞ്ഞു. 83 വയസായിരുന്നു. മധുരൈയിലെ ശരവണ ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ഇന്ത്യയില്‍ നിന്നുള്ള ഈശോസഭാംഗത്തിന്റെ ആദ്യത്തെ കോവിഡ് മരണമാണ് ഇത്.ജൂണ്‍ 27 വരെ ലോകമെങ്ങുമായി 46 ഈശോസഭ വൈദികര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.
ഈശോസഭയില്‍ ചേര്‍ന്നിട്ട് 64 വര്‍ഷമായിരുന്നു.
മദ്രാസ്- മൈലാപ്പൂര് അതിരൂപതയിലെ ഫാ. പാസ്ക്കല്‍ പെട്രസ് മെയ് 30 ന് മരണമടഞ്ഞതും കോവിഡ് ബാധിച്ചായിരുന്നു.