പോര്‍ച്ചുഗല്ലിലെ കോണ്‍വെന്റില്‍ കോവിഡ് രൂക്ഷം, പ്രാര്‍ത്ഥനാസഹായം ചോദിച്ച് കന്യാസ്ത്രീകള്‍

പോര്‍ച്ചുഗല്‍: ഇവോറ രൂപതയില്‍ coceptionist കന്യാസ്ത്രീകളുടെ കോണ്‍വെന്റില്‍ കോവിഡ് പകര്‍ച്ചവ്യാധി രൂക്ഷമായി തുടരുകയാണെന്ന് വാര്‍ത്തകള്‍. വൃദ്ധരെ സംരക്ഷിക്കുന്ന കോണ്‍വെന്റാണ് ഇവരുടേത്. പതിനാറ് കന്യാസ്ത്രീകളില്‍ 14 പേര്‍ക്കും കോവിഡ് ബാധിച്ചതായി കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കോണ്‍വെന്റിലെ 12 ജോലിക്കാര്‍ പ്രായം ചെന്നവരാണ്. കോവിഡ് വൈറസ് ബാധിച്ച കന്യാസ്ത്രീകളില്‍ ഏറ്റവും പ്രായക്കുറവ് 26 ഉം കൂടുതല്‍ പ്രായം 77 ഉം ആണ്. കന്യാസ്ത്രീകള്‍ക്കുവേണ്ടി രൂപതാധ്യക്ഷനും പ്രാര്‍ത്ഥനാസഹായം ചോദിച്ചിട്ടുണ്ട്.