തൃശൂര്‍: കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. കോവിഡ് മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം. പള്ളിപ്പറമ്പിലോ സെമിത്തേരിയിലോ സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിക്കേണ്ടത്. അതിന് ശേഷം ഭൗതികാവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ അടക്കം ചെയ്യുകയും വേണം. രണ്ടുവര്‍ഷത്തിനുള്ളില്‍ ഭൗതികാവഷിഷ്ടങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തിരി്ക്കണം.