കോവിഡ്: മരണമടഞ്ഞത് 9 കത്തോലിക്കാ മെത്രാന്മാര്‍

റോം; ലോകം എങ്ങും കൊറോണ വ്യാപനം രൂക്ഷമാകുമ്പോള്‍ അതിനിടയില്‍ നഷ്ടമായ ജീവനുകളില്‍ ഒമ്പത് കത്തോലിക്കാ മെത്രാന്മാരും. പെടുന്നു. ബ്രസീലിലെ ബിഷപ് ഹെന്റിക് സോറീസ് ആണ് ഏറ്റവും ഒടുവില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞ കത്തോലിക്കാ മെത്രാന്‍. പെര്‍നാംബുക്കോ സെന്റ് ജോസഫ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. ബ്രസീലില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ മൂന്നാമത്തെ മെത്രാനാണ് ഇദ്ദേഹം.

അഞ്ച് കത്തോലിക്കാ മെത്രാന്മാര്‍ രോഗവിമുക്തരുമായിട്ടുണ്ട്. യുഎസില്‍ ബോസ്റ്റണ്‍ ഓക്‌സിലറി ബിഷപ് എമിലിയോ, ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ അതിരൂപതയിലെ ഓക്‌സിലറി ബിഷപ് വിന്‍സെന്റ് മലോണ്‍, ഇറ്റലിയിലെ ബിഷപ് യൂജിനോ, ആഫ്രിക്കയിലെ ബിഷപ് എമിരത്തൂസ് ജെരാര്‍ദ്, മെറു രൂപതയിലെ ബിഷപ് സിലാസ് സില്‍വിയസ് എന്നിവര്‍ മരണമടഞ്ഞവരില്‍ പെടുന്നു. ബിഷപ് ആഞ്ചെലോ മോറെഷിയാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞ ആദ്യമെത്രാന്‍. കൊറോണ വൈറസില്‍ നിന്ന് രോഗവിമുക്തി നേടിയതിന് ശേഷം രണ്ടു മെത്രാന്മാര്‍ മരണമടഞ്ഞിട്ടുണ്ട്.

ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് മോസസ് കോസ്റ്റ കോവിഡില്‍ നിന്ന് രോഗവിമുക്തനായി രണ്ടാഴ്ചകള്‍ക്ക് ശേഷം മരണമടയുകയായിരുന്നു.