ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ച ശേഷം ഭസ്മം അന്ത്യകര്‍മ്മങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കാവുന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഇടവകവികാരിമാര്‍ക്കുള്ള സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മൃതദേഹം നേരിട്ട് സെമിത്തേരിയിലെത്തിച്ചുവേണം കര്‍മ്മങ്ങള്‍ നടത്താനെന്നും ഭവനത്തിലെയും പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകള്‍ സെമിത്തേരിയില്‍ നടത്താവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. പിപിഇ കിറ്റ് ധരിച്ചവര്‍ക്ക് മൃതദേഹം കാണാമെങ്കിലും ആലിംഗനമോ സ്പര്‍ശനമോ പാടില്ല.
കഴിഞ്ഞ ദിവസം ആലപ്പുഴ രൂപതയിലും കോവിഡ് ബാധിച്ച്മ രണമടയുന്നവര്‍ക്ക് ശവദാഹം ആകാമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.