ഡെന്‍വര്‍: ഫിലാഡല്‍ഫിയായില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്ന ആറു ഈശോ സഭാ വൈദികര്‍ കോവിഡ് 19 ബാധിച്ചു മരിച്ചു. ഏപ്രില്‍ 14 നും 28 നും ഇടയിലാണ് അവര്‍ മരിച്ചത്. 17 വൈദികര്‍ താമസിക്കുന്ന കേന്ദ്രത്തില്‍ എല്ലാവര്‍ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. 88 കാരനായ വൈദികനാണ് ആദ്യം മരിച്ചത്. 77 മുതല്‍ 93 വരെ പ്രായമുള്ളവരാണ് മരിച്ച മറ്റ് വൈദികര്‍.