കൊച്ചി: കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ 32 രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയായി കേരള കത്തോലിക്കാസഭ ചെലവഴിച്ചത് 50,16,73,954 രൂപ. കമ്മ്യൂണിറ്റി കിച്ചന്‍, സാനിറ്റൈസര്‍ ബോട്ടിലുകള്‍, ഹൈജീന്‍ കിറ്റുകള്‍, മാസ്‌ക്കുകള്‍,പിപിഇ കിറ്റുകള്‍, ഭക്ഷ്യകിറ്റുകള്‍, ഓണ്‍ലൈന്‍ക്ലാസുകള്‍ക്കായി ടെലിവിഷനുകള്‍ എന്നിങ്ങനെ 39.72 ലക്ഷം പേര്‍ക്കായിട്ടാണ് മേല്‍പ്പറഞ്ഞതുക കത്തോലിക്കാസഭ ചെലവഴിച്ചത്. ഇതിന് പുറമെ ചികിത്സാചെലവുകള്‍ക്കായും സാമ്പത്തിസഹായം നല്കിയിട്ടുണ്ട്.
അതിഥി തൊഴിലാളികളും സഭയുടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശം അനുഭവിച്ചു. കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡും ലോക്ക് ഡൗണും പൊതുജീവിതത്തെ ദുരിതമയമാക്കിയെങ്കിലും കത്തോലിക്കാസഭയുടെ ജീവകാരുണ്യപ്രവര്ത്തനങ്ങള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായി മാറിയെന്നത് നിഷേധിക്കാനാവില്ല.
സഭാസംവിധാനങ്ങളിലൂടെ കോവിഡ് പ്രതിരോധ ബോധവലക്കരണപ്രവര്‍ത്തനങ്ങളുമായി സഭ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുകയുമാണ്.