കോവിഡ് ബാധിച്ചു മലയാളി വൈദികന്‍ മരണമടഞ്ഞു;സംസ്‌കാരം ഇന്ന് കെനിയായില്‍

അങ്കമാലി: ആഫ്രിക്കന്‍ മിഷനറിയായ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു കെനിയായില്‍ മരണമടഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് ഇന്ത്യന്‍ സമയം 2.30ന് കെനിയായില്‍ സംസ്‌കാരം നടക്കും. അങ്കമാലി വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ മേരി മാതാ പ്രോവിന്‍സ് അംഗവും പാലാ രൂപതാംഗവുമായ ഫാ. ജോയ് വെള്ളാരം കാലായിന്റെ സംസ്‌കാരമാണ് ഇന്ന് നടക്കുന്നത്.

ഒരാഴ്ചയോളം കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ചന്‍ കഴിഞ്ഞദിവസമാണ് മരണമടഞ്ഞത്.