മെക്സിക്കോ: മെക്സിക്കോയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. മിഷനറിസ് ഓഫ് ചാരിറ്റി സന്യാസിനി സഭയിലെ അംഗവും പുല്ലൂരാപാറ മേലെ പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകളുമായ സിസ്റ്റര്‍ അഡല്‍ഡ ആണ് മരണമടഞ്ഞത്.
67 വയസായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം മെക്സിക്കോയില്‍ നടത്തി.