കൊച്ചി: ആലുവ എരുമത്തല എസ് ഡി കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. കഴിഞ്ഞ ദിവസം മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍.
ഹൃദ്രോഗിയായി രണ്ട് വര്‍ഷമായി കോണ്‍വെന്റിന് പുറത്തേക്കിറങ്ങാതെ ജീവിച്ച സിസ്റ്റര്‍ ക്ലെയറിന് മരണശേഷമാണ് കോവിഡ് കണ്ടെത്തിയത്. 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്.