കോവിഡ് മരണം; പാലാ രൂപതയിലും ശവദാഹത്തിന് തീരുമാനമായി

പാലാ: കോവിഡ് ബാധിച്ചു മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാന്‍പാലാ രൂപതയും തീരുമാനിച്ചു. ദഹിപ്പിച്ച ശേഷം ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയോ വായുവില്‍ വിതറുകയോ വെള്ളത്തില്‍ ഒഴുക്കുകയോ ചെയ്യാന്‍ പാടില്ല. മറിച്ച് സഭാനിയമങ്ങള്‍ക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണം.രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സഭാ തീരുമാനമെന്നും വിശ്വാസവിരുദ്ധമായ യാതൊന്നുംഇതില്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴ രൂപതയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ദേഹങ്ങള്‍ സെമിത്തേരിയില്‍ തന്നെ ദഹിപ്പിച്ച് അടക്കം ചെയ്യുകയായിരുന്നു.