ജീവിതത്തിന്റെ അവസാനനിമിഷങ്ങളിലും ജപമാലയെ മുറുകെ പിടിച്ച ഒരു മിഷനറിയുടെ വിശ്വാസജീവിതത്തിന്റെ സാക്ഷ്യം അദ്ദേഹത്തെ ശുശ്രൂഷിച്ച ഒരു നേഴ്സിന്റെ ജീവിതത്തെ ആഴത്തില്‍ മാറ്റിമറിച്ചതിന്റെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. ബ്രസീലില്‍ നിന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിസ്ക്കോ ബ്രിറ്റോ എന്ന കത്തോലിക്കാ മിഷനറി ശാലോം അലയന്‍സ് കമ്മ്യൂണിറ്റിയിലെ അംഗവും ഭര്‍ത്താവും നാലുകുട്ടികളുടെ പിതാവുമാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കോവിഡ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മരണമെത്തുന്ന നേരംവരെയും അദ്ദേഹം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തെ ശുശ്രൂഷിച്ച നേഴ്സ് റൂബെന്‍ കാവാല്കാന്റെ സാക്ഷ്യം. ഒടുവില്‍ മരിക്കുന്നതിന് മുമ്പ് അദ്ദേഹം ആ കൊന്ത റൂബൈന്‍ നല്‍കുകയും ചെയ്തു. അതേക്കുറിച്ച് റൂബൈന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.
ജപമാല പ്രാര്‍ത്ഥനകള്‍ക്ക് അദ്ദേഹത്തെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ എനിക്കുറപ്പുണ്ട് പരിശുദ്ധ അമ്മ അദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ സ്വീകരിച്ചിരിക്കുന്നുവെന്ന്. മാര്‍ച്ച് 23 നായിരുന്നു ബ്രിറ്റോയുടെ സംസ്കാരം.
അദ്ദേഹത്തിന്റെ അവസാനവാക്കുകളും പ്രവൃത്തിയും തന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നുവെന്ന് റൂബെന്‍ കുറിക്കുന്നു.