വെര്‍ജീനിയ: സുവിശേഷപ്രഘോഷണം ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ പങ്കുവച്ചുകൊണ്ട് സഭയെ 21 ാം നൂറ്റാണ്ടിലെ പെന്തക്കോസ്ത അനുഭവത്തിലേക്ക് നയിക്കുകയാണ് കൊറോണ വൈറസ് വ്യാപനം ചെയ്യുന്നതെന്ന് വെര്‍ജീനിയ, അര്‍ലിംങ്ടണ്‍ ബിഷപ് മൈക്കല്‍ ബര്‍ബിഡ്ജ്. ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദൈവം നമ്മോടുകൂടെയുണ്ട്. പുരമുകളില്‍ നിന്ന് പ്രത്യാശയുടെ സന്ദേശം അറിയിക്കാനുള്ള സമയമാണ്. എല്ലാ വിധ മാധ്യമങ്ങളിലൂടെയും സുവിശേഷപ്രഘോഷണം നടത്താനുള്ള സമയമാണ് ഇത്. പുതിയ രീതിയിലൂള്ള മാധ്യമങ്ങള്‍ വഴി മാത്രമായിരുന്നില്ല സഭ സുവിശേഷപ്രഘോഷണം നടത്തിയിരുന്നത്. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സഭ അതിനു വേണ്ടി ഉപയോഗിച്ചിരുന്നു. അതില്‍ ചില ഉപകരണങ്ങള്‍ ആളുകളെ മൊബലൈസ് ചെയ്യുന്നതിന് നല്ലതാണ്. മറ്റ് ചില ഉപകരണങ്ങള്‍ ആളുകളെ വിവരം അറിയിക്കന്നതിന് നല്ലതാണ്. സുവിശേഷത്തിന്റെ സദ് വാര്‍ത്ത നമ്മെ സ്വതന്ത്രരാക്കും. എന്നാല്‍ അതൊരു കണ്‍സ്യൂമര്‍ പ്രോഡക്ട് പോലെ വിറ്റഴിക്കപ്പെടാനുള്ളതല്ല. അദ്ദേഹം പറഞ്ഞു.