കൊച്ചി: കോവിഡ് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ എല്ലാ വിശ്വാസികളും എട്ടുനോമ്പാചരിച്ച് മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആചരിക്കുന്ന എട്ടുനോമ്പിലെ നാലാം തീയതി വെള്ളിയാഴ്ച സാധിക്കുന്ന എല്ലാവരും ഉപവാസം അനുഷ്ഠിക്കണമെന്നും അന്നേ ദിവസം സഭയിലെ മെത്രാന്മാരും രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും കോവിഡെന്ന മഹാമാരിയെ അതിജീവിക്കുന്നതിന് ദൈവകരുണ യാചിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ പറയുന്നു. സീറോമലബാര്‍ സിനഡിലെടുത്ത തീരുമാനമാണ് ഇതെന്നും അറിയിച്ചിട്ടുണ്ട്.