ബ്രസീലിലെ ഫോര്‍ട്ടാലെസെ സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഇടവകയിലെ വൈദികനാണ് ഫാ. ഗില്‍വാന്‍ മാനുവല്‍. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ സഭാംഗവുമാണ് അദ്ദേഹം. ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി അദ്ദേഹം നേരിട്ടത് വലിയ നഷ്ടങ്ങളായിരുന്നു. വെറും ആറു ദിവസങ്ങളുടെ വ്യത്യാസത്തില്‍ അച്ചന് മാതാപിതാക്കളെയും രണ്ടു സഹോദരങ്ങളെയും നഷ്ടമായി. കോവിഡിന്റെ രൂപത്തിലായിരുന്നു മരണം അവരെ തട്ടിയെടുത്തത്. മാര്‍ച്ച് 31 നാണ് പിതാവിന്റെയും സഹോദരന്റെയും മരണവാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയത്. നാലു ദിവസങ്ങള്‍ക്ക് ശേഷം അമ്മയും സഹോദരിയും മരണമടഞ്ഞു.
പക്ഷേ അടുപ്പിച്ചടുപ്പിച്ച ഈ നഷ്ടങ്ങള്‍ക്ക് ശേഷം ദൈവത്തോടുളള തന്റെ സ്‌നേഹത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നാണ് അച്ചന്‍ പറയുന്നത്. ജീസസ് നിന്നെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്നു. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഈസ്റ്ററിന് ശേഷമുള്ളതിങ്കളാഴ്ച അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു. കര്‍ത്താവേ അങ്ങേയ്ക്ക് എനിക്കുളളതെല്ലാം കവര്‍ന്നെടുക്കാന്‍ കഴിയും. പക്ഷേ അപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിച്ചുകൊണ്ടേയിരിക്കും.