മെക്സിക്കോ: കാത്തലിക് മള്‍ട്ടിമീഡിയ സെന്ററിന്റെ മെയ് 11ലെ റിപ്പോര്‍ട്ട് അനുസരിച്ച് മെക്സിക്കോയില്‍ കോവിഡ് മൂലം അഞ്ചു മെത്രാന്മാരും 220 വൈദികരും മരണമടഞ്ഞു. 24 മെത്രാന്മാരെ കോവിഡ് ബാധിച്ചിരുന്നുവെങ്കിലും 19 പേര് സുഖം പ്രാപിച്ചിട്ടുണ്ട്. എട്ട് സന്യാസിനികളും 12 ഡീക്കന്മാരും കോവിഡ് മൂലം മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു.