കോവിഡ് രോഗികളെ ശുശ്രൂഷിച്ച വൈദികന്‍ അന്തരിച്ചു

വെനിസ്വേല: കോവിഡ് രോഗികളെ ശുശ്രൂഷിച്ച വൈദികന്‍ അമ്പതാം വയസില്‍ അന്തരിച്ചു. റോബര്‍ട്ട് റാമിറെസ് മയോര്‍ഗയാണ് അന്തരിച്ചത്. വാലെന്‍ഷ്യയിലെ ഔര്‍ ലേഡി ഓഫ് ഹോപ്പ് ഇടവകയിലെ വൈദികനും ഏണസ്റ്റ് ലുച്ച് സെന്ററിലെ ഹോസ്പിറ്റല്‍ ചാപ്ലയ്‌നുമായിരുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനായി 2017 ല്‍ എത്തിയതായിരുന്നു ഇദ്ദേഹം.

കോവിഡുമായുള്ള മൂന്നാഴ്ച നീണ്ടുനിന്ന പോരാട്ടത്തിന് ശേഷമായിരുന്നു ഫാ. റോബര്‍ട്ടിന്റെ മരണം. ചാപ്ലയ്‌നായി ചുമതലയേറ്റെടുക്കുമ്പോള്‍ തന്റെ ആരോഗ്യവും ജീവിതവും വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് അതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചിരുന്നില്ല. ഏതു സമയവും ജപമാല ചൊല്ലി നടക്കാറുണ്ടായിരുന്ന ഫാ. റോബര്‍ട്ട് ഉത്സാഹപ്രകൃതിയും നര്‍മ്മരസികനുമായിരുന്നുവെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.