സാംബിയ: സാംബിയായിലെ മോണ്‍സെ രൂപത ബിഷപ് മോസസ് ഹാമുന്‍ഗോലെ കോവിഡ് ബാധിച്ച് ദിവംഗതനായി. 53 വയസായിരുന്നു. ജനുവരി രണ്ടിനാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. ജനുവരി നാലിലെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ നില സുരക്ഷിതമാണെന്ന് അദ്ദേഹം കുറിച്ചിരുന്നു. ശുഭസൂചനയായിരുന്നു അതിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. സാംബിയായില്‍ ആദ്യമായിട്ടാണ് ഒരു മെത്രാന്‍ കോവിഡ് രോഗബാധിതനായി മരിക്കുന്നത്.
ഇതുവരെ 508 മരണങ്ങളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.