സെര്‍ബിയ: സെര്‍ബിയായിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ഇറിനെ ദിവംഗതനായി. കോവിഡ് 19 രോഗബാധിതനായി ആശുപത്രിയിലായിരുന്നു. 90 വയസായിരുന്നു പ്രായം. നാളെയാണ് കബറടക്കം. ജീവിതം ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും സെര്‍ബിയായിലെ ഓര്‍ത്തഡോക്‌സ് സഭയുടെ ആന്തരിക കൂട്ടായ്മയുടെ ചൈതന്യം പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസത്തിന്റെയും എളിയതും സന്തോഷഭരിതവുമായ സംഭാഷണത്തിന്റെയും മാതൃകയായിരുന്നു പാത്രിയാര്‍ക്കീസ് ഇറിനെയ് എന്ന് പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ കുര്‍ത്ത് കോഹ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.