അന്താരാഷ്ട്രതലത്തില്‍ തന്നെ കോവിഡ് 19 ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും പ്രശ്്‌നമാണെന്ന് ഓണ്‍ലൈന്‍ വെബിനാറില്‍ റവ. നിക്റ്റ് ലൂബാലെ. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ബെര്‍ക്ക്‌ലി സെന്റര്‍ ഫോര്‍ റിലീജിയന്‍ പീസ് ആന്റ് വേള്‍ഡ് അഫയേഴ്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടഡ് ചര്‍ച്ചസിന്റെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.
ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ കൃഷിക്ക് ഒന്നാം സ്ഥാനം കൊടുക്കണം. കൃഷിയാണ് കേന്ദ്രസ്ഥാനത്ത്. സൗത്തേണ്‍ ആഫ്രിക്കയിലെ 70 ശതമാനം ജനങ്ങളും ചെറുകിട കര്‍ഷകരാണ്.
ആഫ്രിക്കയിലെ ജനങ്ങളുടെ വിശപ്പും ദാരിദ്ര്യം ദരിദ്രരുടെയും വിശക്കുന്നവരുടെയും മാത്രം നാണക്കേടല്ല. അത് എല്ലാ നേതാക്കന്മാരുടെയും അപമാനമാണ്. അദ്ദേഹം പറഞ്ഞു.