വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോവിഡ് കാലത്തെ പ്രഭാഷണങ്ങള്‍ പുസ്തകരൂപത്തിലാക്കുന്നു. ഹോമിലികള്‍, പ്രാര്‍ത്ഥനകള്‍ മറ്റ് സന്ദേശങ്ങള്‍ എന്നിവ അടങ്ങുന്നതാണ് പുസ്തകം. മാര്‍ച്ച് ഒമ്പതു മുതല്‍ മെയ് 18 വരെയുള്ള ദിവസങ്ങളിലെ പ്രസംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സ്ട്രോംങ് ഇന്‍ ദ ഫെയ്സ് ഓഫ് ട്രിബുലേഷന്: ദി ചര്‍ച്ച് ഇന്‍ കമ്മ്യൂണിയന്- എ ഷുവര്‍ സപ്പോര്‍ട്ട് ഇന്‍ ടൈം ഓഫ് ട്രയല്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ആമസോണ്‍ വഴി പുസ്തകം ലഭ്യമാകും.
കോവിഡ് കാലത്ത് മാര്‍ച്ച് 27 ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഏകനായി ലോകത്തിന് മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ച മാര്‍പാപ്പയുടെ ചിത്രം അവിസ്മരണീയമായിരുന്നു.