തൊണ്ണൂറ്റിയൊന്നുകാരനായ ജിയാന്‍ കാര്‍ലോയുടെ മഹാമനസ്ക്കതയെ പുകഴ്ത്തുകയാണ് ഇപ്പോള്‍ ഇറ്റലിയിലെ മാധ്യമങ്ങള്‍ . തനിക്ക് അനുവദിച്ച കോവിഡ് പ്രതിരോധ വാക്സിന് സ്വയം സ്വീകരിക്കാതെ അത് തന്നെക്കാള്‍ അത്യാവശ്യമുള്ള വ്യക്തിക്ക് നല്‍കിയതിലൂടെയാണ് ഇദ്ദേഹം വാര്‍ത്തയില്‍ തിളങ്ങിയത്. അംഗവൈകല്യമുള്ള ആണ്‍കുട്ടിയുടെ അമ്മയായ സിന്സിയായ്ക്കാണ് ജിയാന്‍ താന്‍ സ്വീകരിക്കേണ്ട വാക്സിന് നല്‍കിയത്.
മകന് മാറ്റിയായുടെ ആരോഗ്യസ്ഥിതി വാക്സിന് സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തിലുളളതല്ല. എനിക്ക് 91 വയസായി. അവള് രോഗിയായ കുട്ടിയുടെ അമ്മയാണ്. അതുകൊണ്ട് എന്നെക്കാള്‍ അത്യാവശ്യം വാക്സിന് അവള്‍ക്കാണ്. ജിയാന്‍ പറയുന്നു.