വത്തിക്കാന്‍ വാക്‌സിനേഷന്‍ സെന്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പത്തുമണിക്കാണ് പാപ്പ ഇവിടെയെത്തിയതെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ പറയുന്നു. പോള്‍ ആറാമന്‍ ഹാളില്‍ വച്ചായിരുന്നു കോവിഡ് വാക്‌സിന്‍ നല്കിയിരുന്നത്. 1200 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്കുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു.

ഭവനരഹിതരും ദരിദ്രരുമായ ആളുകള്‍ക്കാണ് വാക്‌സിന്‍ നല്കുന്നത്. കോവിഡ് 19 ന്റെ ആദ്യ ഡോസ് വിതരണമാണ് ഇന്നലെ നടന്നത്. ഇന്നലെ 800 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരോടും ഡോക്ടര്‍, നേഴ്‌സ് എന്നിവരോടും പാപ്പ സംസാരിച്ചു.