നെയ്‌റോബി: കൊറോണ വാക്‌സിന്‍ പരീക്ഷിക്കപ്പെടുന്നത് ദരിദ്രരിലാണെന്നും മനുഷ്യമഹത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ് അതിന്റെ പേരില്‍ ഇവിടെ നടക്കുന്നതെന്നും കെനിയന്‍ ബിഷപ് ജെയിംസ്.
പുതിയ മരുന്ന് പരീക്ഷിക്കപ്പെടുന്നതിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ അറിയിക്കാതെയാണ് കെനിയക്കാരെ പരീക്ഷണത്തിന് വിധേയമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാക്‌സിനും മരുന്നുകളും പാര്‍ശ്വഫലങ്ങള്‍ പൗരന്മാരില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വാക്‌സിന്‍ പരീക്ഷിക്കപ്പെടുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്.
കോവിഡ് വാക്‌സിനുകള്‍പരീക്ഷിക്കപ്പെടുന്നത് കെനിയയിലെ ജനങ്ങളിലാണ് എന്ന് വാര്‍ത്ത വന്നതിന്റെ പിന്നാലെയാണ് കെനിയന്‍ ബിഷപ്പിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ദാരിദ്ര്യമോ രോഗമോ വ്യക്തിയുടെ മഹത്വം എടുത്തുകളയുന്നില്ല എന്നും അദ്ദേഹം അറിയിച്ചു.