ലണ്ടന്‍: കോവിഡ് കാലത്തിന് ശേഷം ദേവാലയങ്ങള്‍ തുറക്കുമ്പോള്‍ ദേവാലയം വൃത്തിയാക്കാനും വിശുദ്ധ കുര്‍്ബാനയില്‍ ശുശ്രൂഷിയാകാനും യുവജനങ്ങള്‍ മുന്നോട്ട് വരുന്നതായി അര്മാഗ്ഹ് ആര്‍ച്ച് ബിഷപ് മാര്ട്ടിന്. പ്രായം ചെന്നവര്‍ക്ക് റിസ്ക്ക് സാധ്യത കൂടുതലായതിനാലാണ് യുവജനങ്ങള്‍ ദേവാലയശുശ്രൂഷയ്ക്കായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി ദേവാലയങ്ങളില്‍ പൊതു ആരാധനകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരുകയായിരുന്നു.
യുവജനങ്ങളുടെ ആത്മീയതയോടുള്ള താല്പര്യവും ആത്മാര്‍ത്ഥതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഐറീഷ് ഗവണ്മെന്റിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് ജൂണ്‍ 29 മുതല്‍ ദേവാലയങ്ങള്‍ തുറന്ന് ആരാധനകര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.