ലാഹോര്‍: ജീവന് തുല്യവിലയാണ്. അത് ക്രൈസ്തവനായാലും മുസ്ലീമായാലും ഹിന്ദുവായാലും. പക്ഷേ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജീവന് നേരെ അവഗണന നേരിടുന്നുവെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ നടുവിലും പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അവഗണിക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള സഹായസഹകരണങ്ങള്‍ ഇവിടെയുള്ള ക്രൈസ്തവര്‍ക്ക് നല്‍കുന്നതിന് മുസ്ലീം ഭൂരിപക്ഷരാജ്യമായ പാക്കിസ്ഥാന് വിസമ്മതിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ന്യൂനപക്ഷങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട.്
നാഷനല്‍ കമ്മീഷന് ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സെസില്‍ ഷാനെ ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോസ്ക്കുകളില്‍ നിന്ന് നല്കുന്ന ഭക്ഷണവിതരണത്തിന് ക്രൈസ്തവര്‍ വരേണ്ടതില്ലെന്ന് പരസ്യമായി മൈക്കിലൂടെ പോലും അറിയിപ്പ് നല്കുന്നുണ്ടത്രെ. ലോക്ക് ഡൗണ്‍ കാരണം ക്രൈസ്തവരുടെ ജീവിതം ഇവിടെ ദുരിതമയമാണ്.
കോവിഡിന് അതിരുകളില്ലാത്തതാണ്. എല്ലാവരുടെയും ജീവിതം റിസ്ക്കിലാണ്. അങ്ങനെയിരിക്കെ ക്രൈസ്തവര്‍ കൂടുതലായി ദുരിതം അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ട്. ചൗധരി ചോദിക്കുന്നു.