കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷനല്‍ സര്‍വീസ് ഏഷ്യന്‍ പ്രതിനിധി സിറില്‍ ജോണിന് ഷെവലിയര്‍ ബഹുമതി

ന്യൂഡല്‍ഹി: കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷനല്‍ സര്‍വീസ് ഏഷ്യന്‍ പ്രതിനിധിയായ സിറില്‍ ജോണിന് കരിസ്മാറ്റിക് രംഗത്തെ സംഭാവനകളെ മാനിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഷെവലിയര്‍ ബഹുമതി നല്കി. അല്മായര്‍ക്ക് മാര്‍പാപ്പ നല്കുന്ന ഉന്നത പേപ്പല്‍ ബഹുമതിയാണ് ഷെവലിയര്‍. സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും,

കുറവിലങ്ങാട് തുണ്ടത്തില്‍ കുടുംബാംഗമായ സിറിള്‍ ജോണ്‍ ഡല്‍ഹിയിലാണ് താമസം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജോയിന്‍ സെക്രട്ടറി, ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട്.

ഭാര്യ: എല്‍സമ്മ മക്കള്‍: യൂജിന്‍, ജെറില്‍, മെര്‍ലിന്‍, കരോളിന്‍.