രോഗം മരണത്തിലേക്കുളള വഴിയാണ്.രോഗത്തിന് രണ്ടുവശമുണ്ട്. ആത്മീയവശവും ഭൗതികവശവും. ഭൗതികമായ വശം ശരീരത്തിന്റേതാണ്. അത് തകര്‍ച്ചയുടെ വശമാണ്. മരണം അന്തസിന്റെ ചിഹ്നവും വ്യാകുലമായൊരു സൗന്ദര്യത്തിന്റെ ചിഹ്നവുമാണ്. രോഗം ക്ഷണികമായൊരു കാലത്തിലേക്കും അപമാനത്തിലേക്കും ജീവിതത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു.
എന്നാല്‍ മരണം അനന്തതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നമ്മെ കൊണ്ടുപോകുന്നു. അതിനാല്‍ ആദരവിനാല്‍ ഉയര്‍ത്തപ്പെടേണ്ട ഒന്നാണ് മരണം. അറിവിനെ സ്‌നേഹിക്കുന്നതുപോലെ നമുക്ക് മരണത്തെ സ്‌നേഹിക്കാം.
കെ. പി അപ്പന്‍