ആര്‍ച്ച് ബിഷപ് വിന്‍സെന്റ് കോണ്‍സെസാവോ ആശുപത്രിയില്‍, കോവിഡ് എന്ന് സംശയം

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ് വിന്‍സെന്റ് എം കോണ്‍സെസാവോയെ പനിയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധിയാണോയെന്ന് സംശയിക്കുന്നു.

ജൂണ്‍ ഒമ്പതിനാണ് ഹോളി ഫാമിലി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. എസ് ഡി സന്യാസിനി സമൂഹത്തിലെ അംഗത്തിന് നേരത്തെ ഡല്‍ഹിയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു, എങ്കിലും രോസൗഖ്യം നേടിയിരുന്നു.

ആര്‍ച്ച് ബ്ിഷപിന് കോവിഡ് സ്ഥിരീകരിച്ചാല്‍ ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും ഒരു മെത്രാന്‍ രോഗബാധിതനാകുന്നത്.

ഡല്‍ഹി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് കോണ്‍സെസാവോ. കോവിഡ് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ ്ഡല്‍ഹി.