ധാക്കയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്

ധാക്ക: ബംഗ്ലാദേശിലെ ധാക്ക അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്.ബിഷപ് ബിജോയി ഡിക്രൂസാണ് അതിരൂപതയുടെ പുതിയ ഇടയന്‍. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യം 1947 ല്‍ സംഭവിച്ചപ്പോള്‍ കൊല്‍ക്കൊത്ത അതിരൂപതയില്‍ വിഭജിക്കപ്പെട്ട് രൂപീകരിച്ചതാണ് ധാക്ക അതിരൂപത.

26,788 സ്‌ക്വയര്‍ കിലോമീറ്ററാണ് അതിരൂപതയുടെ വിസ്തീര്‍ണ്ണം. 1987 ഫെബ്രുവരി 20 നാണ് ബിഷപ് ബിജോയി വൈദികനായി അഭിഷിക്തനായത്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ബംഗ്ലാദേശിന്റെ സെക്രട്ടറി ജനറലായി സേവനം ചെയ്തുവരികയായിരുന്നു.