പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി, നാലു ദശാബ്ദത്തിന് ശേഷം പ്രൊവിഡന്‍സ് രൂപതയ്ക്ക് എട്ടു സെമിനാരി വിദ്യാര്‍ത്ഥികള്‍

ഡെന്‍വര്‍: വൈകിയാണെങ്കിലും ദൈവം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുമെന്നത് തീര്‍ച്ച തന്നെ. റോഡെ ഐലന്റിലെ പ്രോവിഡന്‍സ് രൂപത വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് ദൈവവിളി വര്‍ദ്ധിപ്പിക്കണേയെന്നായിരുന്നു. ഇപ്പോഴിതാ നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപതയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍.

‘ വലിയൊരു സന്തോഷവാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. പ്രൊവിഡന്‍സ് രൂപത എട്ട് പുതിയ സെമിനാരിവിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു. ഏകദേശം നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായിരിക്കുന്നത്’

ബിഷപ് തോമസ് ടോബിന്‍ ട്വീറ്റ് ചെയ്തതതാണ് ഈ വരികള്‍. സെമിനാരിവിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ക്കും വേണ്ടി പ്രത്യേകിച്ച പുതിയ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദൈവവിളികൂടുതലുണ്ടാകാന്‍ വേണ്ടി എല്ലാ വ്യാഴാഴ്ചയും സെമിനാരിയില്‍ ആരാധനകള്‍ നടത്താറുണ്ടായിരുന്നതായി രൂപത വൊക്കേഷന്‍ ഡയറക്ടര്‍ ഫാ. ബ്രിയാന്‍ മോറിസ് പറഞ്ഞു. അതുപോലെ ഇടവക ദേവാലയങ്ങളിലും ഈ നിയോഗത്തിനായി ആരാധനകള്‍ നടത്തിയിരുന്നു.

ഇത് പ്രാര്‍ത്ഥനയുടെ ഫലമാണ്. ഇടവകക്കാര്‍ മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. എന്തുകൊണ്ട് ദൈവം ഈ വര്‍ഷം തന്നെ ഇത്രയും ദൈവവിളികള്‍ നല്കി. അറിയില്ല. ഇതായിരിക്കാം ദൈവത്തിന്റെ ഉചിതമായ സമയം. ഞങ്ങളുടെ രൂപതയെ സംബന്ധിച്ച് ഇത് വലിയൊരു വാര്‍ത്തയാണ്. ഇരുട്ടില്‍ ദൈവം ഞങ്ങള്‍ക്ക് വെളിച്ചം കാണിച്ചുതന്നതുപോലെ. അദ്ദേഹം തുടര്‍ന്നുപറഞ്ഞു.