അമേരിക്കയിലെ owenboro രൂപതയില്‍ പ്രാദേശികമായ ദൈവവിളിയുടെ അഭാവം വിശ്വാസികളുടെ ആത്മീയജീവിതത്തില്‍ ശൂന്യതയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ ബിഷപ് ജോണ്‍ മക്‌റെയ്ത്തിന്റെ ചിന്തയില്‍ നിന്നാണ് ഇവിടേയ്ക്ക് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരെ ക്ഷണിച്ചുതുടങ്ങിയത്. ഇന്ന് ആഫ്രിക്ക, ഇന്ത്യ, മെക്‌സിക്കോ, മ്യാന്‍മര്‍, ഗ്വാട്ടമാല എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്. ഇവര്‍ ഇല്ലായിരുന്നുവെങ്കില്‍ രൂപതയിലെ ഇരുപത്തിയഞ്ച് ശതമാനം ഇടവകകളും അടച്ചിടേണ്ടിവരുമായിരുന്നുവെന്ന് owneboro സെന്റ് സ്റ്റീഫന്‍ കത്തീഡ്രലിലെ റെക്ടര്‍ ഫാ. ജെറി റിനെയ് പറയുന്നു. മുന്‍ ബിഷപ്പിന്റെ ദീര്‍ഘദര്‍ശിത്വം ഏറെ പ്രയോജനപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. രൂപതയിലെ 73 ഇടവകകളില്‍ ഇപ്രകാരം സേവനം ചെയ്യുന്നത് 56 വൈദികരാണ്. ഏറ്റവും കൂടുതലുള്ളത് ആഫ്രിക്കയില്‍ നിന്നാണ്. ഏഴ് പേര്‍ ഇന്ത്യയില്‍ നിന്ന്.. ഹെറാര്‍ഡ് ഓഫ് ദ ഗുഡ് ന്യൂസ് സന്യാസസമൂഹവുമായി ബിഷപ് ഒരു ഉടമ്പടിയും വച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള വൈദികരുടെ സേവനം രൂപതയില്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അത്.
Home International News വൈദികരുടെ കുറവ് നികത്താന്‍ അന്യരാജ്യങ്ങളില്‍ നിന്ന് വൈദികരെ കൊണ്ടുവരുന്ന രൂപത