വാഷിംങ് ടണ്‍: ഈ ആഴ്ച നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വധശിക്ഷ ഒഴിവാക്കണമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. സെപ്തംബര്‍ 22, സെപ്തംബര്‍ 24 തീയതികളിലായിട്ടാണ് വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ആറാമത്തേതും ഏഴാമത്തേതുമായ വധശിക്ഷയാണ് ഇത്. വധശിക്ഷയെ ഒരിക്കലും അംഗീകരിക്കാനും സ്വീകരിക്കാനും കഴിയില്ലെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് മെത്രാന്മാര്‍ വ്യക്തമാക്കി. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലും വധശിക്ഷയെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍ച്ച് ബിഷപ് പോള്‍ കോക്ക്‌ലി, ആര്‍ച്ച് ബിഷപ് ജോസഫ് നൗമാന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. ജൂലൈ ഏഴിന് അമേരിക്കയിലെ മെത്രാന്മാരും ആയിരത്തോളം മതനേതാക്കളും ചേര്‍ന്ന് വധശിക്ഷയ്‌ക്കെതിരെയുള്ള പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.