പാലക്കാട് ബിഷപ്‌സ് ഹൗസിലെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ പൂവു നല്കി സ്വീകരിക്കുകയും പ്രശംസിക്കുകയും അനുഗ്രഹം നല്കുന്നതിനിടയില്‍ പിന്തുണയെന്ന വാക്ക് പറയുകയും ചെയ്ത സംഭവം വിവാദമായതോടെ ബിഷപ്‌സ് ഹൗസ് വക്താവ് ഫാ. അജി ഐക്കര വിശദീകരണവുമായി രംഗത്ത്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നല്കുന്ന ആശീര്‍വാദം മാത്രമാണ് ഇവി ശ്രീധരന് നല്കിയതെന്നും അത് സഭയുടെ പിന്തുണയായി കാണേണ്ടതില്ലെന്നുമാണ് ബിഷപ്‌സ് ഹൗസ് വക്താവ് മാധ്യമങ്ങളോട് വിശദീകരിച്ചിരിക്കുന്നത്. അദ്ദേഹം ഈ നാട്ടുകാരനാണ്.
നാട്ടുകാരനായ ഒരു വ്യക്തി വന്നപ്പോള്‍ അതിന്റേതായ സന്തോഷത്തില്‍ സ്വീകരിച്ചു. വിജയാശംസകളും നേര്‍ന്നു. അതിനപ്പുറം ഈ സംഭവത്തെ കാണേണ്ടതില്ല. വിശദീകരണക്കുറിപ്പില്‍ പറയുന്നു.