കൊല്‍ക്കൊത്ത: വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ റാലി നടത്തും. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, കാത്തലിക് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച്, അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി. ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ടുള്ള റാലിയില്‍ ഈസ്റ്ററിന്റെ പ്രസക്തി സമകാലികസാഹചര്യത്തില്‍ വിശദീകരിക്കപ്പെടുന്ന സന്ദേശങ്ങളും നല്കും.
കഴിഞ്ഞവര്‍ഷം ഇങ്ങനെയൊരു റാലി പ്ലാന്‍ ചെയ്തിരുന്നതായിരുന്നുവെങ്കിലും കോവിഡ് കാരണം റാലി റദ്ദാക്കിയിരുന്നു. എല്ലാ വൈദികരും വിശ്വാസികളും റാലിയില്‍ പങ്കെടുക്കണമെന്ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ സഭാധികാരികള്‍ ഓര്‍മ്മിപ്പിച്ചു.