കൊല്‍ക്കൊത്തയെ ഭക്തിസാന്ദ്രമാക്കിയ ഈസ്റ്റര്‍ റാലി

കൊല്‍ക്കൊത്ത: കോവിഡിനെ നിര്‍വീര്യമാക്കിയ റാലിയായിരുന്നു അത്. കൊല്‍ക്കൊത്തയുടെ തെരുവുകളെ ഭക്തിസാന്ദ്രമാക്കിയ റാലിയും. ഈസ്്റ്റര്‍ ദിനത്തിലായിരുന്നു മനോഹരമായ ആ കാഴ്ച.

വൈദികരും സുവിശേഷപ്രഘോഷകരും വിവിധ സ്ഥാപനങ്ങളുടെ മേലധികാരികളും യുവജനങ്ങളുമായി 1100 പേര്‍ റാലിയില്‍ പങ്കെടുത്തു. ഉത്ഥിതനായ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെസന്ദേശം ലോകത്തോട് വിളിച്ചുപറയുന്ന റാലിക്ക് തുടക്കം കുറിച്ചത് ബിഷപ്‌സ് കോളജില്‍ നിന്നായിരുന്നു. കത്തോലിക്കസഭയുടെയും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, അസംബ്ലി ഓഫ് ഗോഡ്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയുടെയും ആഭിമുഖ്യത്തിലായിരുന്നു റാലി.

ഈസ്റ്ററിന്റെ സന്ദേശം പ്രത്യാശയും സമാധാനവുമാണെന്ന് സന്ദേശം നല്കിയ ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ പറഞ്ഞു.