ഹിന്ദുമതവിശ്വാസിയെ സംസ്‌കരിക്കാന്‍ എടത്വ പള്ളി സൗകര്യം നല്കി

ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിക്ക് സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്കി എ ടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി മാതൃകയായി. കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ( 86) മൃതദേഹമാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ട് കാരണം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നത്.

ഈ വിവരം ഗ്രാമപഞ്ചായത്ത് അംഗം വികാരി ഫാ. മാത്യു ചൂരവടിയെ അറിയിക്കുകയും അദ്ദേഹം കൈക്കാരന്മാരും പാരീഷ് കമ്മറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്കുകയുമായിരുന്നു.